അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ബി.സനിൽ (വൈസ് പ്രിൻസിപ്പൽ ), ആർ .സ്ത്രീന്ദ്രനാഥ് (എച്ച്.എസ്.റ്റി), ടി.ഒ.അനിത (എച്ച്.എസ്.എസ്.റ്റി) എന്നിവരുടെ യാത്രയയപ്പു സമ്മേളനം ഇന്ന് ഉച്ചക്ക് 2 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും .റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ജില്ലയെ പ്രതിനിധീകരിച്ച പ്ലസ് ടു വിദ്യാർത്ഥി അനന്തകൃഷ്ണനെ ആർ.സി.ഡി ഡോ. ജീജ അനുമോദിക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, കെ.റ്റി.മാത്യു, വി.ആർ.ഷൈല, ദീപാ റോസ് എന്നിവർ ഉപഹാര സമർപ്പണവും പ്രൊഫ.എൻ- ഗോപിനാഥപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും.സ്കൂൾ മാനേജർ എം.ടി.മധു, എ.ആർ.കണ്ണൻ, വി.എസ്.മായാദേവി, പ്രഭാ രവി തുടങ്ങിയവർ സംസാരിക്കും.