അമ്പലപ്പുഴ: സിഗ്നൽ കണ്ട് നിറുത്തിയിട്ട കാറിനു പിന്നിൽ അമിത വേഗത്തിലെത്തിയ ടോറസ് ഇടിച്ചു. ആർക്കും പരിക്കില്ല.
അമ്പലപ്പുഴ ജംഗ്ഷനിലാണ് ഇന്നലെ രാവിലെ എട്ടോടെ അപകടമുണ്ടായത്. കൊല്ലം ഭാഗത്തേക്കു പോയ കാർ സിഗ്നൽ കണ്ടു ജംഗ്ഷനിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. തൊട്ടു പിന്നാലെ അമിതവേഗതയിലെത്തിയ ടോറസ് നിയന്ത്രണം തെറ്റി കാറിലിടിക്കുകയായിരുന്നു. കാറിന്റെ പിൻ ഭാഗം തകർന്നു.