തുറവൂർ:പട്ടണക്കാട് മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം വെട്ടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എസ്. ഗംഗപ്രസാദ് നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.ഡി.സുധീഷ്, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എസ്.ചന്ദ്രൻ,പി.കെ.അജയൻ,പി.വത്സലാകലാധരൻ എന്നിവർ സംസാരിച്ചു.