ചേർത്തല: കുടുംബ വഴക്കിനെ തുടർന്ന് ജേഷ്ഠന്റെ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ അനുജൻ അറസ്​റ്റിൽ. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കളത്തിത്തറ സുദർശനൻ (55)ആണ് പിടിയിലായത്. സഹോദരൻ സതീശന്റെ ഭാര്യ ബിന്ദുവാണ് കൈയ്ക്ക് വെട്ടേ​റ്റ് തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തർക്കത്തിനൊടുവിൽ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് എസ്.ഐ ജിജിൻ ജോസഫ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.