മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 4965ാം നമ്പർ മുട്ടേൽ ശാഖയിൽ 35ാമത് പ്രതിഷ്ഠാ വാർഷികമഹോത്സവവും 9ാമത് മുട്ടേൽ ശ്രീനാരായണ കൺവൻഷനും നാളെ മുതൽ നടക്കും. നാളെ വൈകിട്ട് 6.30 ന് ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം നിർവ്വഹിക്കും. ശാഖ പ്രസിഡന്റ് കെ.വിക്രമൻ അദ്ധ്യക്ഷനാവും. വൈകിട്ട് 7 ന് അമ്പലപ്പുഴ ഗവ. കോളേജ് അസി.പ്രൊഫ.ബിന്ദു സനിൽ പ്രഭാഷണം നടത്തും. ഉത്സവകമ്മിറ്റി ചെയർമാൻ ഉത്തമൻ സ്വാഗതവും ശാഖാ സെക്രട്ടറി ശശീന്ദ്രൻ ഡി. നന്ദിയും പറയും. 9 ന് വൈകിട്ട് 7 ന് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി 21ാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ ശശികുമാർ പത്തിയൂർ പ്രഭാഷണം നടത്തും. 10 ന് രാവിലെ 6 ന് വിശേഷാൽ പൂജ, 6.30ന് സമൂഹപ്രാർത്ഥന, 8ന് ഭാഗവതപാരായണം, വൈകിട്ട് 6.30 ന് ശാഖായോഗം വനിതാസംഘം അവതരിപ്പിക്കുന്ന തിരുവാതിര, 7.30ന് വയലിൻ സോളോ, രാത്രി 8ന് നൃത്തനൃത്യങ്ങൾ. 11 ന് വൈകിട്ട് 4ന് 1278ാം നമ്പർ കുരട്ടിശ്ശേരി ശാഖാ ഗുരുക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന മഹാഘോഷയാത്ര ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും.