ചേർത്തല:സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗം വെട്ടയ്ക്കൽ കണ്ണുതറയിൽ കെ.കെ.വിശ്വംഭരൻ(84) നിര്യാതനായി.പരേതരായ കൃഷ്ണന്റെയും ദേവകിയുടെയും മകനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ വിശ്വംഭരൻ സി.പി.എം രൂപീകരിച്ചപ്പോൾ പട്ടണക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും എരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.തുടർന്ന് പാർടി ഏരിയാ ആക്ടിംഗ് സെക്രട്ടറിയായി.21 വർഷം പട്ടണക്കാട് പഞ്ചായത്തംഗവും 5 വർഷം ജില്ലാ പഞ്ചായത്തംഗവും കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗവുമായിരുന്നു. മികച്ച സഹകാരിയായിരുന്ന ഇദ്ദേഹം കാൽ നൂറ്റാണ്ടു കാലം വെട്ടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായി. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ താലൂക്ക് പ്രസിഡന്റായും പ്രവർത്തിച്ചു.ഭാര്യ:സുഭാഷിണി. മക്കൾ:കെ.വി.ചാംസിലാൽ,കെ.വി.സാജൻ,സാലിമോൾ.മരുമക്കൾ: ബിന്ദു,ഡാനിയമോൾ,സോബു.സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ,സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമൻ,മത്സ്യ ഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ,സംസ്ഥാന മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു,കയർ മെഷിനറി കമ്പനി ചെയർമാൻ കെ.പ്രസാദ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.