ആലപ്പുഴ: കഞ്ഞിപ്പാടം കൂറ്റുവേലിൽ ശ്രീശങ്കരനാരായണമൂർത്തി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും 15 ന് തുടങ്ങി 21 ന് അവസാനിക്കും. 15 ന് രാവിലെ 6.40 ന് ഭദ്രദീപ പ്രതിഷ്ഠ,8 ന് വരാഹാവതാരം,രാത്രി 7 ന് പ്രഭാഷണം,ഭജന. 16 ന് രാവിലെ 7.30 ന് ഗ്രന്ഥനമസ്കാരം,8 ന് നരസിംഹാവതാരം. 17 ന് രാവിലെ 7.30 ന് ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് 12 ന് ഉണ്ണിയൂട്ട്. 18 ന് രാവിലെ 11 ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5 ന് വിദ്യാഗോപാലമന്ത്രാർച്ചന. 19 ന് രാവിലെ 11 ന് രുക്മിണിസ്വയംവരം ,വൈകിട്ട് 5 ന് സർവൈശ്വര്യപൂജ. 20 ന് രാവിലെ 11.30 ന് കുചേലഗതി. 21 ന് മഹാശിവരാത്രി. വൈകിട്ട് 4 ന് അവഭൃഥസ്നാനം.