ആലപ്പുഴ: നാളത്തെ കേരളം ലഹരി വിമുക്ത നവ കേരളം എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ കായിക ലഹരിയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി സംസ്ഥാന എക്സൈസ് വകുപ്പും സ്പോർട്സ് കൗൺസിലുമായി ചേർന്ന് നിയോജക മണ്ഡലം തലത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അമ്പലപ്പുഴ നിയോജക മണ്ഡലം തലത്തിലുള്ള മത്സരങ്ങൾ 10,11 തീയതികളിൽ രാവിലെ 8 മുതൽ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലാതല മത്സരങ്ങൾ 12, മുതൽ 15 വരെ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.