വള്ളികുന്നം: ഇലിപ്പക്കുളം ശ്രീനാരായണ ഗുരു സ്മാരക സമിതിയുടെ വാർഷിക സമ്മേളനം വള്ളികുന്നം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.കെ അനിൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എൻ.മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എൻ.ഡി.പി സംസ്ക്യത ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. രവീന്ദ്രൻ ശ്രീനാരായണീയം, ജി.രാജീവ് കുമാർ, ടി.ഡി വിജയൻ, പി. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.