ആലപ്പുഴ : തുറവൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ആന്ധ്ര സ്വദേശിയായ അമ്മയെയും കുഞ്ഞിനെയും ബന്ധുക്കൾക്ക് കൈമാറി. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ പിങ്ക് പൊലീസിന്റെ സഹായത്തോടെ മഹിളാമന്ദിരത്തിലും കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കൗൺസിലിലും പാർപ്പിച്ചു വരികയായിരുന്നു. ചൈൽഡ് ലൈൻ സെന്റർ പ്രോഗ്രാം കോ-ഒാർഡിനേറ്റേർമാരായ മനോജ് ജോസഫ്,നിരീഷ് ആന്റണി എന്നിവരുടെ സഹായത്തോടെ ആന്ധപ്രദേശിലുള്ള ബന്ധുക്കളെ കണ്ടെത്തി യുവതിയെയും കുഞ്ഞിനെയും കൈമാറുകയായിരുന്നു.