വള്ളികുന്നം: വള്ളികുന്നം കടുവിനാൽ കാർത്ത്യായനിപൂരം ദുർഗാ ഭദ്രാ ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞവും ഉത്സവവും ഇന്ന് മുതൻ 16വരെ നടക്കും. ഇന്ന് രാവിലെ 6ന് ഭദ്രദീപ പ്രതിഷ്ഠ, എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി 7 ന് ഭജന. 9 ന് വൈകിട്ട് 5ന് പൊങ്കാല, രാത്രി 9ന് അൻപൊലി, 14ന് വൈകിട്ട് 4.30ന് അവഭൃഥസ്നാന ഘോഷയാത്ര, 15 ന് രാവിലെ 7 ന് അഖണ്ഡ നാമ ജപയജ്ഞം, 16 ന് വൈകിട്ട് 4 ന് കെട്ടുൽസവം, രാത്രി 8 ന് എതിരേൽപ്പ്, 9. 30 ന് നാടകം