കറ്റാനം: കെയർ ഹോം പദ്ധതി പ്രകാരം ഭരണിക്കാവ് പഞ്ചായത്ത് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 10ന് ഭരണിക്കാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് എ.മുരളി അദ്ധ്യക്ഷത വഹിക്കും. മരണാനന്തര സഹായനിധി വിതരണം ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ നിർവഹിക്കും. കെ.ഉണ്ണികൃഷ്ണപിള്ള, എ.സജിമോൻ, പി.ബിജുകുമാർ തുടങ്ങിയവർ സംസാരിക്കും.