പൂച്ചാക്കൽ : സേവാഭാരതി ഒറ്റപ്പുന്ന പള്ളിപ്പുറം യൂണിറ്റ് ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ രാവിലെ 9 ന് ഒറ്റപ്പുന്ന അമല പബ്ലിക് സ്കൂളിൽ നടക്കും.കെ.കെ.വാര്യർ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും.എം.ശശി,, മനു, കെ ആർ .സുബ്രഹ്മണ്യൻ രാജീവ് പൈ എന്നിവർ സംസാരിക്കും.എം.സി.ജയദേവൻ നേത്രദാന സമ്മിതി പത്രം ഏറ്റുവാങ്ങും.