കായംകുളം: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ ഇരുപത് വർഷമായി തരിശു കിടന്ന തേവലപ്പുറം പാടശേഖരത്തിൽ ഏഴ് ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കി കൊയ്ത്തുത്സവം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പാറയിൽ രാധാകൃഷ്ണൻറെ അദ്ധ്യക്ഷതയിൽ കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം ഡയറക്ടർ കലാവതി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിജയമ്മ, ബ്ലോക്ക് മെമ്പർ അജയൻ അമ്മാസ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം വി. വേണു, കൃഷി ഓഫീസർ ധനലക്ഷ്മി, ജയപ്രകാശ്, പളനി ആചാരി, ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.