ആലപ്പുഴ:കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് മൂലധന ശക്തികളും ജനകീയതയും തമ്മിലുള്ള മത്സരമാണെന്ന് മന്ത്റി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. എ.കെ .എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രനയങ്ങൾ മൂലധന ശക്തികളുടെ പക്ഷത്താണ്. ഇതിന് ബദലായ മാതൃക സൃഷ്ടിക്കുന്നത് കേരളമാണ്. ഈ ബദൽ മാതൃകാപരമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നടക്കുന്ന ജാതിമത ചർച്ചയും അതിലൂടെ വിഭാഗീതയും സൃഷ്ടിക്കുന്നത് ഇത്തരം മൂലധന ശക്തികളാണ്. കമ്പോളം മെച്ചപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും രവീന്ദ്രനാഥ് പറഞ്ഞു.