പൂച്ചാക്കൽ : അരുക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാളിന് 11 ന് വൈകിട്ട് 5ന് മുൻ വരാപ്പുഴ മെത്രാപ്പോലിത്ത ഡോ.ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റും.ഫാദർ,പോൾ ബാബു പ്രസംഗിക്കും.
12 ന് പാലാ രാമപുരം റെക്ടർ ഡോ.ജോർജ് ഞാറക്കുന്നേൽ കുർബാനക്ക് കാർമികനാകും.
14 ന് റവ യൂഹന്നാൻ റമ്പാൻ കുർബാനക്ക് കാർമികത്വം വഹിക്കും. തുടർന്ന് അങ്ങാടി വരവ്, കരിമരുന്ന് പ്രയോഗം. 5ന് പ്രാർത്ഥന ശുശ്രൂഷക്ക് കൃപാസനം ഡയറക്ടർ ഡോ.വി.പി. ജോസഫ് കാർമ്മികത്വം വഹിക്കും. തുടർന്ന് കായലിൽ കുരിശു നാട്ടുകർമ്മം.16 ന് തിരുനാൾ ദിനത്തിൽ മുൻ കൊല്ലം രൂപതാ മെത്രാൻ ഡോ.സ്റ്റാൻലി റോമൻ ദിവ്യബലി അർപ്പിക്കും. തുടർന്ന് കായൽ പ്രദക്ഷിണം. 23 ന് എട്ടാം തിരുനാൾദ്രനത്തിൽ ഫാദർ ഷൈജു പാര്യത്തുശേരി ദിവ്യബലി അർപ്പിക്കും.ഫാദർ ബിനോയ്ലിൻ പ്രസംഗിക്കും. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി, ഫാദർ ആന്റണി തമ്പി ,ഫാദർ അനീഷ് ആന്റണി, ഫാദർ ജോബി വാകപ്പാടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.