ഹരിപ്പാട്: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ് പ്രോജക്ട് തല മീറ്റിംഗിൽ അംഗൻവാടി ഹെൽപ്പേഴ്‌സിനായി കുഷ്ഠ രോഗം ഇന്നലെ- ഇന്ന് എന്ന വിഷയത്തിൽ സെമിനാർ നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവെസർ സന്ധ്യ അദ്ധ്യക്ഷയായി. നോൺ - മെഡിക്കൽ സൂപ്പർവൈസർ ബേബി തോമസ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എ. അഭിലാഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിന് ജില്ലാ മെഡിക്കൽ ഓഫീസ് അസിസ്റ്റന്റ് ലെപ്രസീവ് ഓഫീസർ വി.സി വിജയകുമാർ നേതൃത്വം നൽകി.