ആലപ്പുഴ: ചങ്ങനാശേരി - ആലപ്പുഴ റോഡിൽ പെട്ടിക്കടക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുവാനുള്ള നടപടിക്കെതിരെ എ.സി കനാൽ ഫുട്പാത്ത് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കടകളടച്ച് കളക്ട്രറ്റ് മാർച്ചും ധർണയും നടത്തി.
അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് ചെത്തിക്കാട് ധർണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉത്തമൻ പനങ്ങാട്, ഷാജി ആലോലം, ബിജു സേവ്യർവി.ആർ. അനിൽഅഡ്വ. എം.എ.ബിന്ദു,ബി.കെ.വിനോദ് എന്നിവർ സംസാരിച്ചു.