തുറവൂർ .വഴിത്തർക്കത്തെ തുടർന്ന് ജ്യേഷ്ഠന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ അനുജനെ കോടതി റിമാൻഡ് ചെയ്തു. .പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ കളത്തിൽതറ വീട്ടിൽ സുദർശനൻ (55) ആണ് റിമാൻഡിലായത്. ജ്യേഷ്ഠസഹോദരൻ സതീശന്റെ ഭാര്യ ബിന്ദുവിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. തന്റെ മകൾ നടന്നു പോകുമ്പോൾ വെള്ളം കോരി ഒഴിച്ചത് ചോദ്യം ചെയ്യാൻ ചെന്ന ബിന്ദുവിനെ സുദർശനൻ വെട്ടുകയായിരുന്നുവെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.