ആലപ്പുഴ:രാഷ്ട്രീയ പ്രവർത്തനം സമൂഹത്തിന് വേണ്ടിയാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ടി.വി.തോമസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികൾ അണുകുടുംബങ്ങളിലേയ്ക്ക് വഴിമാറിയപ്പോൾ വാർദ്ധക്യം ബാധിച്ച രക്ഷിതാക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കൂടുതൽ അനിവാര്യമായി. ഇത്തരം കാര്യങ്ങളിൽ സേവന സന്നദ്ധതയുള്ള സമൂഹത്തെയാണ് ആവശ്യം. പുതിയ കാലത്തിന് അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് ഡോ. കുര്യപ്പൻ വർഗീസ് അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമൻ, മന്ത്റി പി .തിലോത്തമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.ശിവരാജൻ, പി.വി.സത്യനേശൻ, ദീപ്തി അജയകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, നേതാക്കളായ പി.ജ്യോതിസ്, വി. മോഹൻദാസ്, വി.പി.ചിദംബരൻ, പി.പി.ഗീത, ഡി.ഹർഷകുമാർ, ഡി.പി.മധു, ഡോ. പി.ഡി.കോശി തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി ആർ.സുരേഷ് സ്വാഗതം പറഞ്ഞു.