ആലപ്പുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കല്ലുപാലം കിഴക്കെ മുസ്ലിം ജമാഅത്ത് ജുമാമസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തകയ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞാ സദസിൽ ചീഫ് ഇമാം ജാഫർസാദിഖ് സിദ്ദിഖി ഭരണഘടനാ സംരക്ഷണാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഇമാം സ്വാലിഹ് മുസ്ലിയാർ,ജമാഅത്ത് പ്രസിഡന്റ് നൗഷാദ് പടിപ്പുരക്കൽ,വൈസ് പ്രസിഡന്റ് സലാം ചാത്തനാട്, ജനറൽ സെക്രട്ടറി ഷാജി കോയ,ഖജാൻജി ഇക്ബാൽ സാഗർ, സെക്രട്ടറി ബി.കോയ, എസ്.എം.ജെ.അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.