a

മാവേലിക്കര: കൂട്ടുകാർ കുളത്തിൽ കുളിക്കുന്നതിനിടെ കൽപ്പടവിൽ നിന്ന് കാൽവഴുതി വീണ

പത്താം ക്ലാസുകാരൻ മുങ്ങിമരിച്ചു. കായംകുളം പത്തിയൂർകാല പുത്തൂർ ലക്ഷംവീട്ടിൽ കെ.കൃഷ്ണകുമാറിന്റെ മകൻ സാഹിൽ കൃഷ്ണ (15) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ മാവേലിക്കര പടിഞ്ഞാറെ നട തെരുവുകുളത്തിലായിരുന്നു സംഭവം.

മാവേലിക്കര മറ്റം സെന്റ്‌ ജോൺസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ സാഹിൽ സഹപാഠികൾക്കൊപ്പമാണ് കുളിക്കാനെത്തിയത്. സ്കൂളിൽ നടന്ന ഫെയർവെൽ ചടങ്ങിനു ശേഷം സാഹിലിന് ഒപ്പമുണ്ടായിരുന്നവർ കുളത്തിൽ നീന്തുന്നതിനിടെ കൽപടവിൽ നിന്ന സാഹിൽ കാൽവഴുതി വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റൊരു ഭാഗത്തു കുളിച്ചുകൊണ്ടു നിന്ന യുവാക്കൾ തൊട്ടടുത്ത ഫയർഫോഴ്സ് ഓഫീസിൽ വിവരമറിയിച്ചു. സേനാംഗങ്ങൾ ഓടിയെത്തി സഹലിനെ കരയ്ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുജമോൾ. സഹോദരൻ: സൂര്യ കൃഷ്ണ.