എടത്വാ : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ഒന്നാം വർഷ വിദ്യാർത്ഥികളായ തകഴി കുന്നുമ്മ പരുത്തിക്കൽ ടിന്റോയുടെ മകൻ നോബിൾ എം. ടിറ്റോ, പാണ്ടങ്കരി കോഴിമുക്ക് കറുകയിൽ ശ്യാമളന്റെ മകൻ വിജയ് കെ.എസ്. എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ വെട്ടുതോട് ക്‌നാനായ പള്ളിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം.
തിരുവലല്യിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും തിരുവല്ലയിൽ നിന്ന് തകഴി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് പൊലീസ് ജീപ്പിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.