മാരാരിക്കുളം:കലവൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവം ഇന്ന് സമാപിക്കും.രാവിലെ8.30ന് കാവടി ഘോഷയാത്രയും വേലുകുത്ത് വഴിപാടും. വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് കാവടി പൂജയോടെ ആരംഭിച്ച് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും.തുടർന്ന് കാവടി അഭിഷേകം,ഉച്ചയ്ക്ക് 12ന് ആറാട്ട്സദ്യ,വൈകിട്ട് 7.30ന് നാടകം,രാത്രി 9.30ന് ആറാട്ട് പുറപ്പാട്,തുടർന്ന് ആറാട്ട് വിളക്ക്,കൊടിയിറക്ക്.