ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ 170-ാമത് വിവാഹ പൂർവ കൗൺസലിംഗ് ഇന്നും നാളെയുമായി നടക്കും.,ഇന്ന് രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്യും.സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷനാകും.വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.യോഗം കൗൺസിലർ പി.ടി.മന്മഥൻ,കൊടുവഴങ്ങ ബാലകൃഷ്ണൻ,ഡോ.ടി.സുരേഷ്,രാജേഷ് പൊൻമല,ഡോ.ശരത്ചന്ദ്രൻ എന്നിവർ ക്ലാസ് നയിക്കും.