photo


ചേർത്തല:സി.പി.ഐ നേതാവും പുന്നപ്ര വയലാർ സമരസേനാനിയും ചേർത്തല നഗരസഭയിലെ ആദ്യ ചെയർമാനുമായ വയലാർ കളവംകോടം മണക്കാട് സി.കെ.കുമാരൻ വക്കീലിന്റെ ഭാര്യ പത്മാക്ഷിയമ്മ(100) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ (വിമുക്ത ഭടൻ),അഡ്വ.സി.കെ.രാജേന്ദ്രൻ, ഡോ.അജിത (അപ്പോളോ മൈസൂർ),അനിലകുമാരി,ജയകുമാർ,അമ്പിളി.സി.കുമാർ,പരേതരായ സദാശിവൻ, വസുമതി.മരുമക്കൾ:ഗിരിജ,അഡ്വ.അജിത,അജിത്,പ്രേസേനൻ,സേതുമാധവൻ,പരേതരായ സുമതി,ജയറാം.മന്ത്രി പി.തിലോത്തമൻ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.എസ്.ശിവപ്രസാദ് എന്നിവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.