ആലപ്പുഴ: കൊറോണ വൈറസ് ജില്ലയിൽ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ രോഗിയേയും സഹവസിച്ചവരെയും ചികിത്സിയേണ്ട ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് ലഭ്യമാക്കിയിരിയ്ക്കുന്ന മാസ്ക്കുകൾ ഫലപ്രദമല്ലാത്തതിനാൽ എൻ.95 മാസ്ക്കുകൾ ജീവനക്കാർക്ക് അടിയന്തരമായി ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചെയർമാൻ ടി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു.പി.എ.ജോൺ ബോസ്‌കോ, പി.എം.സുനിൽ, എൻ.എസ്.സന്തോഷ്, ജോസ് ഫിലിപ്പ്, ഷീബ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.