അരൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അരൂർ യൂണിറ്റ് വാർഷികം സി.ബി.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.കെ.കെ.രാജപ്പൻപിള്ള അദ്ധ്യക്ഷനായി. പി.പി.സുരേന്ദ്രൻ, കെ.രാധാമണി, അഹമ്മദ് അഷ്റഫ് ,ആർ.ശകുന്തള ഭായി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.സുകുമാരൻ (പ്രസിഡന്റ്), എം.കരുണൻ, കെ.എസ്.ദിനേശൻ, ആർ.ശകുന്തള ഭായി (വൈസ് പ്രസിഡൻറുമാർ), പി.എൻ.ശശിധരൻ (സെക്രട്ടറി), കെ.കെ.രാജപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.