കറ്റാനം: അദ്ധ്യാപകർ സമൂഹത്തിന് നേർവഴികാട്ടണമെന്ന് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള കത്തോലിക്കാ ടീ ച്ചേഴ്സിന്റെ മാവേലിക്കര രൂപതയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂപതാ പ്രസിഡന്റ് സി.ടി. വർഗിസ് അദ്ധ്യക്ഷത വഹിച്ചു. ഫാ .ജോസ് വെണ്മലോട്ട്, .ഫാ .ജോർജ് ചെറുവിള കോർ എപ്പിസ്‌കോപ്പ ,ഫാ ഉമ്മൻ പടിപുറക്കൽ, വർഗീസ് കെ സാമുവേൽ, വർഗീസ് തോമസ്, ഷൈനി ജോസഫ്,ജോജി തോമസ് ഷാജൻ കെ , റാണി എലിസബത്ത് കോശി എന്നിവർ സംസാരിച്ചു.. ഈ വർഷം സർവിസ് ഇൽ നിന്നു വിരമിക്കുന്ന അദ്ധ്യാപകർക്ക് പുരസ്‌കാരം നൽകി ആദരിച്ചു. എസ്.എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് അവാർഡ് നൽകി. .കായിക രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു .