ചേർത്തല:ചേർത്തല തെക്ക് കുന്നത്ത് ഘണ്ടാകർണ ക്ഷേത്രത്തിലെ കുംഭ സംക്രമ മഹോത്സവം ഇന്നുമുതൽ 13 വരെ നടക്കും.

ഇന്ന് രാവിലെ 7.30ന് പറയ്ക്കെഴുന്നള്ളിപ്പ്,വൈകിട്ട് 7.30ന് ദീപാരാധന,രാത്രി 8.30ന് വടക്കേ ചേരുവാര താലപ്പൊലി,തുടർന്ന് യുവധാര കരുവ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.10ന് വൈകിട്ട് 7.30ന് ദീപാരാധന, രാത്രി 8.30ന് തെക്കേ ചേരുവാര താലപ്പൊലി,9ന് മാന്ത്രികൻ മനു മങ്കൊമ്പും,ടി.വി-സിനിമാ താരം സുരേഷ് വെളിയനാടും നയിക്കുന്ന ഹാസ്യമാന്ത്രികം.11ന് വൈകിട്ട് 5ന് പഞ്ചാരി മേളം,രാത്രി 8.30ന് നൃത്തസന്ധ്യ.12ന് വടക്കേ ചേരുവാര മഹോത്സവം,രാവിലെ 7.30ന് നാരായണീയപാരായണം,വൈകിട്ട് 7.30ന് ദീപാരാധന,തുടർന്ന് പൂമൂടൽ,രാത്രി 8.30ന് ആകാശ കാഴ്ചകൾ,9.30ന് തൃശൂർ കളം നാടൻപാട്ടുകൂട്ടം അവതരിപ്പിക്കുന്ന നിറനിലാവ്.13ന് തെക്കേ ചേരുവാര മഹോത്സവം,വൈകിട്ട് 4.30 മുതൽ ചൊവ്വലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം,7.30ന് ദീപാരാധന,തുടർന്ന് ആകാശകാഴ്ചകൾ,8.30ന് ദീപക്കാഴ്ച,പൂമൂടൽ,10ന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള.