ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ ഇന്നലെ ഡിസ് ചാർജ്ജ് ചെയ്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

പുതുതായി 15 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിലവിൽ രണ്ട് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വീടുകളിലും ആശുപത്രികളിലുമായി ആകെ 228 പേർ നിരീക്ഷണത്തിലുണ്ട്. ആകെ 35 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34 പേരുടേയും റിസൾട്ടുകൾ ലഭിച്ചു. 33 എണ്ണം നെഗറ്റീവ് ആണ്.