ചേർത്തല:നെടുമ്പ്രക്കാട് ശ്രീനാരായണ സുബ്രഹ്മണ്യ സൂര്യദേവക്ഷേത്രത്തിലെ ഉത്സവംഇന്നു മുതൽ 13 വരെ നടക്കും. ഇന്ന് രാത്രി 8ന് ടി.കെ.ഗോപിനാഥൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ. 9 ന് ഓട്ടൻതുള്ളൽ.10ന് വൈകിട്ട് 7.15ന് സംഗീതഭജന, രാത്രി 8.30ന് താലപ്പൊലിവരവ്. 11ന് വൈകിട്ട് 7.30ന് സംഗീതഭജന, രാത്രി 8.30ന് താലപ്പൊലിവരവ്. 12ന് വൈകിട്ട് 6.30ന് സോപാനസംഗീതം, രാത്രി 8ന് പള്ളിവേട്ട, 10ന് കഥാപ്രസംഗം.13ന് രാവിലെ 10.30 മുതൽ കാവടിവരവ്, വൈകിട്ട് 4ന് പകൽപൂരം, രാത്രി 8.40ന് ആറാട്ടുബലി, 10ന് നാടൻകലാമേള.