മാവേലിക്കര: റയിൽവേ സ്‌റ്റേഷൻ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ പുനരുദ്ധാരണം നിർവ്വഹിച്ച വീടിന്റെ താക്കോൽദാനം അസോ. പ്രസിഡന്റ് സാജൻ നാടാവള്ളിൽ നിർവ്വഹിച്ചു. കോറം പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ഡോ.ദയാൽ, സജി പി.ജോഷ്വ, പി.വി.മാത്യു, സതി കോമളൻ, ശശീന്ദ്രൻ, ജേക്കബ് മാത്യു, കുഞ്ഞുമോൾ രാജു, ഡോ.മേരി തോമസ് എന്നിവർ സംസാരിച്ചു.