ചാരുംമൂട്: പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി നടന്ന ഗാന്ധി സ്മൃതി സംഗമം ഡോ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സംഘം യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംഘം ഏരിയ ട്രഷറർ എൻ. ഷറീഫ് ഭരണഘടനയുടെ ആമുഖവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ മഹാകവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ എന്ന കവിത ആലപിച്ചു. ദേശഭക്തിഗാനം, ചിത്രപ്രദർശനം ഉണ്ടായിരുന്നു. സംഘം ഏരിയ പ്രസിഡന്റ് വിശ്വൻ പടനിലം, സെക്രട്ടറി വള്ളികുന്നം രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം.ജോഷ്വ, യൂണിറ്റ് സെക്രട്ടറി എം.പ്രസാദ്, രാംരാജ്, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.