ആലപ്പുഴ: തെക്കനാര്യാട് തെക്കൻപഴനി ശ്രീസുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ ആയിരങ്ങൾക്ക് ആത്മസായൂജ്യമേകി കാവടി ഘോഷയാത്ര നടന്നു.
ഇന്നലെ വൈകിട്ട് കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കാവടി ഘോഷയാത്രയിൽ നൂറ് കണക്കിന് സ്വാമിമാർ അണിനിരന്നു. പമ്പമേളവും അമ്മൻകുടവും ചെണ്ടമേളങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. സമീപ ക്ഷേത്രങ്ങളിൽ നിന്നെത്തിയ കാവടി സ്വാമിമാർ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ സംഗമിച്ച ശേഷം വൈകിട്ടോടെ തെക്കനാര്യാട് ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷം വിവിധ ദ്രവ്യങ്ങൾ നിറച്ച കാവടി അഭിഷേകം നടത്തി ദ്രവ്യം സേവിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.