ആലപ്പുഴ: നഗരത്തിൽ വൈ.എം.സി.എ-ബോട്ട് ജെട്ടി റോഡിൽ കാൽനടയാത്രക്കാരനായ അജ്ഞാതൻ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് അടിയിൽപ്പെട്ട് മരിച്ചു. ഇന്നലെ രാത്രി 7.45ഓടെ പുന്നപ്ര വയലാർ സ്മാരക ഹാളിന് മുന്നിലായിരുന്നു അപകടം. അറുപത് വയസ് തോന്നിക്കും.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഉത്തരേന്ത്യക്കാരനായ ഇയാൾ രണ്ട് മാസമായി നഗരത്തിൽ ഭിക്ഷാടനം നടത്തുകയായിരുന്നെന്ന് വ്യാപാരികൾ പറഞ്ഞു.