മാരാരിക്കുളം:എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി 352-ാം നമ്പർ ശാഖയിലെ പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിര ശിലാസ്ഥാപനവും ആദ്യ സംഭാവന സ്വീകരിക്കലും നാളെ നടക്കും.

രാവിലെ 10നും 10.30നും മദ്ധ്യേ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ശിലാസ്ഥാപനം നിർവഹിക്കും. ശാഖ പ്രസിഡന്റ് സജികുമാർ അദ്ധ്യക്ഷത വഹിക്കും.സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശരത് ഗ്രൂപ്പ് ഒഫ് ഫർണീഷിംഗ് ചെയർമാൻ ടി.സുന്ദരേശൻ ഫണ്ട് ഉദ്ഘാടനം നിർവഹിക്കും. മുഹമ്മ വിശ്വഗാജി മഠം മഠാധിപതി സ്വാമി അസ്പർശാനന്ദ മുഖ്യപ്രഭാഷണം നടത്തും.അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ആദ്യ സംഭാവന സ്വീകരിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് മുഖ്യാതിഥിയാകും. യൂണിയൻ കൗൺസിലർ സി.പി.രവീന്ദ്രൻ, പി.അനിൽകുമാർ, ജി.ചന്ദ്രൻ, ലെജീഷ് പ്രേം, ആർ.സജീവൻ, സുധർമ്മ പുരുഷോത്തമൻ, എ.ഡി.ബൈജു, രവി മറ്റത്തിൽ എന്നിവർ സംസാരിക്കും.