ആലപ്പുഴ:തിരുവമ്പാടി ശ്രീ പാർവതി എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 21ന് ഉപന്യാസ മത്സരം സംഘടിപ്പിക്കും. വിഷയം:മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളിൽ (ഹൈസ്‌കൂൾ). ആചാരാനുഷ്ഠാനങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും (കോളേജ്, പൊതുവിഭാഗം).
പേപ്പറിന്റെ ഒരു പുറം മാത്രം എഴുതി 5 പേജിൽ കുറയാതെ 20ന് മുമ്പായി നേരിട്ടോ തപാലിലോ സമാജം ഓഫീസിൽ എത്തിക്കണം. വിലാസം: പ്രസിഡന്റ്/സെക്രട്ടറി, തിരുവമ്പാടി ശ്രീ പാർവതി എൻ.എസ്.എസ് വനിതാസമാജം 3823, പഴവീട് പി.ഒ, ആലപ്പുഴ-688009