photo

ചേർത്തല:ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് 14 ാം വാർഡിൽ തിരുവിഴ കോലോത്തുംപറമ്പിൽ സ്റ്റീഫനാണ് (63) മരിച്ചത്.കഴിഞ്ഞ ആറിന് ദേശീയപാതയിൽ പതിനൊന്നാം മൈൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.അയ്യഞ്ചേരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.ഭാര്യ:എൽസി.മക്കൾ:സിബിൻ(ജയിൽ വാർഡൻ,കാക്കനാട്,എറണാകുളം),സിൽജ.മരുമക്കൾ:ആൻസി(മാനേജർ,കാനറ ബാങ്ക്,ചങ്ങനാശേരി),തങ്കച്ചൻ(ജോസഫ്).