പൂച്ചാക്കൽ : എസ് എൻ ഡി പി യോഗം 3327-ാം നമ്പർ പരിമണം ശാഖയിലെ ടി.കെ.മാധവൻ സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബാബു മരോട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. മനോജ് മാവുങ്കൽ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി. വിനോദ് മനേഴത്ത്, ശാഖ സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ, ടി.എൻ.സിന്ധു, ബേബി ബാബു, ബി.പി.ശെൽവൻ എന്നിവർ സംസാരിച്ചു.