ആലപ്പുഴ: കൂട്ടായ പ്രവർത്തനത്തിലൂടെ കോറോണ ബാധയെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത തുടരണണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ നിലവിലുള്ള വിജിലൻസ് വിഭാഗത്തെ കാര്യക്ഷമമാക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധന പോസിറ്റീവ് ആയാലും പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ അനുമതിയോടെ മാത്രമേ റിസൽട്ട് പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ജനറൽ ആശുപത്രിയിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.