മാവേലിക്കര: പുരോഗമന കലാ സഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ നടത്തിയ പ്രൊഫ.എരുമേലി പരമേശ്വരൻ പിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷനായി. പ്രൊഫ.വസന്തകുമാർ സാംബശിവൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.കൃഷ്ണമ്മ, കെ.മധുസൂദനൻ, കോശി അലക്സ്, ജോസഫ് ചാക്കോ, എം.ജോഷ്വാ, മാലൂർ ശ്രീധരൻ, ഇലിപ്പക്കുളം രവീന്ദ്രൻ, പ്രൊഫ.വി.ഐ ജോൺസൺ, ഡോ.ടി.എ സുധാകരകുറുപ്പ്, മുതുകുളം മോഹൻദാസ്, വി.രഘുകുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വർഗീസ് കുറത്തികാട് സ്വാഗതം പറഞ്ഞു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല പഞ്ചവത്സര എം.എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ പ്രൊഫ.എരുമേലി പരമേശ്വരൻപിള്ളയുടെ ചെറുമകൾ എസ്.നന്ദിനിയെ അനുമോദി​ച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.