മാവേലിക്കര: ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ദീപ്തി കോളേജിൽ വെച്ച് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷാ പരിശീലനം നൽകി. മാവേലിക്കര നഗരസഭ ചെയപേഴ്സൺ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ മഹേന്ദ്രൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ എസ്.രാജേഷ്, എം.രമേശ് കുമാർ എന്നിവർ സംസാരിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുലേഖ പ്രസാദ്, അനിത, ദീപ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വി.എൻ.ഹരികുമാർ സ്വാഗതവും ഷിബു ബേബി നന്ദിയും പറഞ്ഞു.