ആലപ്പുഴ: മുഖ്യമന്ത്റി പിണറായി വിജയൻ ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ പരുമലയിലെ ആശുപത്രിയിൽ സന്ദർശിച്ചു.
രാവിലെ പതിനൊന്നു മണിയോടെയാണ് ചികിത്സയിൽ കഴിയുന്ന ഓർത്തഡോക്സ് സഭാദ്ധ്യക്ഷനെ കാണാൻ മുഖ്യമന്ത്റി എത്തിയത്. എം.എൽ.എമാരായ സജി ചെറിയാൻ, വീണ ജോർജ്, രാജു എബ്രഹാം, സി.പി.എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി അന്തഗോപൻ, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ,
തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി,കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് എന്നിവർ ഒപ്പമുണ്ടായിരുന്നു