ആലപ്പുഴ:ശാസ്ത്രജ്ഞ ടെസി തോമസിന്റെ സഹോദരിയുടെ കാർ മദ്യലഹരിയിൽ അടിച്ചു തകർത്ത പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിൽ പാലസ് വാർഡിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് ആദ്യം കൈകൊണ്ടും പിന്നീട് കല്ലുകൊണ്ടുമാണ് ബൈക്കിൽ എത്തിയ പൊലീസുകാരൻ തകർത്തത്. ഒരുബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. വിവരം അറിഞ്ഞ് എത്തിയ സൗത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരനെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ രേഖാമൂലം പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുത്തില്ല.