ആലപ്പുഴ:രോഗികൾക്കും നിരാലംബർക്കുമായി ആലപ്പുഴ നഗരസഭ നടത്തിവരുന്ന നഗരകാരുണ്യം പദ്ധതിയെ ആരോഗ്യമന്ത്റി കെ.കെ.ശൈലജ അഭിനന്ദിച്ചു. ജനറൽ ആശുപത്രിയിൽ ഒ.പി കെട്ടിടത്തിന്റെ ശിലസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്റി. 20ലക്ഷം രൂപം ചെലവഴിച്ച് നഗരസഭാ സ്റ്റേഡിയത്തിലെ ഒഴിഞ്ഞുകിടക്കുന്ന അഞ്ച് മുറികളിൽ ഫിസിയോതെറാപ്പി നടത്തുവാനും തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ അറിയിച്ചു.