moji


കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കണ്ടല്ലൂർ വടക്ക് വൃന്ദാവനം മോജി ഭവനത്തിൽ മോജി മോഹനൻ (35) ആണ് മരിച്ചത്. കഴിഞ്ഞ 11ന് വൈകിട്ട് 6.30ന് തഴക്കര എവി സംസ്‌കൃത സ്‌കൂളിന് സമീപം മോജി സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ മോജി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30ഓടെ മരിച്ചു. ഭാര്യ: സോജ, മകൾ: പൂജ.