cb

ഹരിപ്പാട് : മുതുകുളം തെക്ക് സാരംഗിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ ബിനേഷ് (44) ദക്ഷിണാഫ്രിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ ലിച്ചൻ ബർഗിൽ വെച്ച് ബിനീഷ് സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബിനേഷ് അപകട സ്ഥലത്തു തന്നെ മരിച്ചതായാണ് നാട്ടിൽ ലഭിച്ച വിവരം. അഞ്ചു വർഷമായി ദക്ഷിണാഫ്രിക്കയിൽ അദ്ധ്യാപകനായി ജോലി നോക്കി വരികയായിരുന്നു. കുടുംബ സമേതം അവിടെയായിരുന്ന ബിനേഷ് ഭാര്യ ധന്യയുടെ രണ്ടാമത്തെ പ്രസവത്തിനായായി നാട്ടിലെത്തിയശേഷം ജനുവരി 15-നാണ് മടങ്ങിപ്പോയത്. ബുധനാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മ: രാജമ്മ. മക്കൾ: ഹഫ്‌സ ബിനേഷ്, ഹൃതിക് കൃഷ്ണ.