ആലപ്പുഴ: സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൊറോണ ബോധവത്കരണവുമായി 'കി​റ്റി' യുടെ പര്യടനം. 'കി​റ്റി'യെന്ന കുരങ്ങ് പാവയെ ഉപയോഗിച്ചാണ് ജില്ലയിലെ സ്‌കൂളുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'വെൻട്രിലൊകിസം'(മറ്റു വല്ലവരും സംസാരിക്കുകയാണെന്ന് കേൾക്കുന്നവർക്ക് തോന്നിപ്പിക്കുന്ന സംഭാഷണം) ഷോ നടത്തിയത്. ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്., മോർണിംഗ് സ്​റ്റാർ സ്‌കൂൾ, ഗവ. ഗേൾസ് എച്.എസ്.എസ്. എന്നീ സ്‌കൂളുകളിലായിരുന്നു ബോധവത്കരണം.മജീഷ്യൻ വിനോദ് നരനാടാണ് കി​റ്റി ഷോ നടത്തി

കൊറോണ വൈറസ് ബാധയേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ, കൈകഴുക്കേണ്ട വിധം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതൽ തുടങ്ങിയവയെല്ലാം.'കി​റ്റി' വിവരിച്ചു . കൊറോണ സംബന്ധിച്ച് കുട്ടികളുടെ സംശയങ്ങൾക്കും മറുപടി നൽകി. യത്.

ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാ കുമാരി പദ്ധതി വിശദീകരിച്ചു. ജില്ല സർവയലൻസ് ഓഫീസർ ഡോ.ദീപ്തി, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ അരുൺ ലാൽ, സ്‌കൂളിലെ അദ്ധ്യാപകർ എന്നിവർ പ്രസംഗിച്ചു.

മൂന്ന് സ്‌കൂളുകളിലുമായി അഞ്ഞുറോളം കുട്ടികൾക്ക് ബോധവത്കരണം നൽകി.