പൂച്ചാക്കൽ : എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം എസ് സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജൻ ആവശ്യപ്പെട്ടു.പൂച്ചാക്കൽ 524-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.കെ.ജനാർദ്ദനൻ പുലയൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഫാദർ വിപിൻ കുരിശുതറ ആദരിച്ചു.ശാഖ പ്രസിഡന്റ് ടി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.സന്തോഷ് കുമാർ, കെ ഗോപി ,എം.കെ.വേലായുധൻ, ടി.ശിവരാമൻ, സി.വി ഉദയകുമാർ, പി.കെ.അംബുജാക്ഷി, ടി.ടി.രഘു, ലേഖ, ശ്രീജ. എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.വസന്തകുമാർ ( പ്രസിഡന്റ്), കെ.പ്രഭാർജി (വൈസ് പ്രസിഡന്റ്), ടി.ദേവരാജൻ (സെക്രട്ടറി), ഡി.പ്രദീപ് (അസി.സെക്രട്ടറി), സി.ഡി. ഡെന്നിമോൻ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു